ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓണം ആഘോഷിച്ചു
ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓണം ആഘോഷിച്ചു

ഇടുക്കി: ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓണാഘോഷം നടന്നു. 'പൊന്നൂഞ്ഞാല്‍ 20സ25'പുളിയന്മല സെന്റ്. ആന്റണീസ് ചര്‍ച്ച് വികാരിയും കാര്‍മല്‍ സ്‌കൂള്‍ മാനേജരുമായ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ലിജോ കെ ജോസഫ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ജോയി, ഫാ. ജോയ്‌സ് ളാനിത്തോട്ടം, ഫാ. എല്‍ദോ ഒലിക്കല്‍ എന്നിവര്‍ സംസാരിച്ചു. .
What's Your Reaction?






