കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പഠനോപകരണങ്ങള്‍ നല്‍കി 

കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പഠനോപകരണങ്ങള്‍ നല്‍കി 

Jun 10, 2025 - 14:01
Jun 10, 2025 - 16:10
 0
കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പഠനോപകരണങ്ങള്‍ നല്‍കി 
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് കുരുന്നുകള്‍ക്ക് ഒരു ചിരി  പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബുക്ക്, പേന, പെന്‍സില്‍, ചോറ്റുപാത്രം, കുട, ബാഗ് തുടങ്ങിയവ ഉള്‍പ്പെടുന്ന 1000യുടെ   51 കിറ്റുകളാണ്  സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയത്. മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് ഷിയാസ് എ കെ അധ്യക്ഷനായി. ജനറല്‍  സെക്രട്ടറി അജിത് സുകുമാരന്‍, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് എം കെ തോമസ്, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വര്‍ക്കിങ് പ്രസിഡന്റ്  സിജോമോന്‍ ജോസ്, യൂത്ത് വിങ് ട്രഷറര്‍ ശ്രീധര്‍ ആര്‍, ഹെഡ്മിസ്ട്രസ് സിന്ധു എം ടി, പ്രിന്‍സിപ്പല്‍ മിനി ഐസക്, പിടിഎ പ്രസിഡന്റ് സിന്ധു വിനോദ്, എസ്എംസി ചെയര്‍മാന്‍  മനോജ് പതാലില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow