അയ്യപ്പന്‍കോവിലില്‍ കുടുംബശ്രീ ചക്ക ഫെസ്റ്റ് നടത്തി
അയ്യപ്പന്‍കോവിലില്‍ കുടുംബശ്രീ ചക്ക ഫെസ്റ്റ് നടത്തി

ഇടുക്കി: അയ്യപ്പന്‍കോവിലില്‍ കുടുംബശ്രീ ചക്ക ഫെസ്റ്റും സ്വയംതൊഴില്‍ സംരംഭകര്‍ക്കുള്ള വായ്പ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ ചക്ക ഉപയോഗിച്ച് ഉണ്ടാക്കിയ പായസം, ലഡു, കട്ട്‌ലൈറ്റ്, ചക്കപ്പുഴുക്ക് തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഇതോടൊപ്പം കുടുംബശ്രീ അംഗങ്ങള്‍ക്ക് വീടുകളില്‍ സ്വയംതൊഴില്‍ ചെയ്യുന്നതിനാവശ്യമായ വായ്പയും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, ചെയര്‍പേഴ്‌സണ്‍ രജിത സാജന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈനി ആന്റണി, സുജന്തി ശശിധരന്‍, പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, സെല്‍വരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






