മാലിന്യമുക്ത മൂന്നാര്‍: 'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശമുയര്‍ത്തി ശുചീകരണം ആരംഭിച്ചു
മാലിന്യമുക്ത മൂന്നാര്‍: 'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശമുയര്‍ത്തി ശുചീകരണം ആരംഭിച്ചു മാലിന്യമുക്ത മൂന്നാര്‍: 'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശമുയര്‍ത്തി ശുചീകരണം ആരംഭിച്ചു
ഇടുക്കി: മാലിന്യമുക്ത മൂന്നാറിനായി ക്യാമ്പയിനുമായി മൂന്നാര്‍ പഞ്ചായത്ത്. 'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശമുയര്‍ത്തി വിവിധ സംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി ശുചീകരണം ആരംഭിച്ചു. മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, മൂന്നാറിന്റെ സൗന്ദര്യം സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം. വിവിധയിടങ്ങളില്‍ പഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വീണ്ടും മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുഴയോരങ്ങളിലും വഴിയോരങ്ങളിലും ഉള്‍പ്പെടെ മാലിന്യം തള്ളുന്നത് രൂക്ഷമായതോടെയാണ് ജനപങ്കാളിത്തത്തോടെ ശുചീകരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണം നടത്തും. ഇതിനുശേഷവും നിയമലംഘനം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്നാറിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ വിപുലമായ ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
What's Your Reaction?