വണ്ടിപ്പെരിയാറില്‍ പട്ടികജാതി ക്ഷേമസമിതിയുടെ പ്രതിഷേധം
വണ്ടിപ്പെരിയാറില്‍ പട്ടികജാതി ക്ഷേമസമിതിയുടെ പ്രതിഷേധം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പികെഎസ് പീരുമേട് ഏരിയ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ പ്രതിഷേധ റാലി നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിനും മാതാപിതാക്കള്‍ക്കും നീതി ലഭിക്കണമെന്നത് അവരുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ ആവശ്യമാണ്. നീതി ലഭ്യമാക്കുന്നതിന് ഏതറ്റം വരെ പോകാനും കുടുംബത്തിനൊപ്പം പികെഎസ് ഉണ്ടാകും. നീതിക്കായി ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതി.അവിടെനിന്ന് നീതി ലഭിച്ചില്ലെങ്കില്‍ പിന്നെ എവിടെയാണ് ആശ്രയം. ജനങ്ങളുടെ വിശ്വാസം കോടതികള്‍ക്ക് ലഭിക്കണമെങ്കില്‍ അവര്‍ക്കുകൂടി ബോധ്യപ്പെടുന്ന വിധി പ്രസ്താവങ്ങള്‍ ഉയരണം. നീതി ലഭിക്കാതെ വരുമ്പോള്‍ നാട് അരാജകത്വത്തിലേക്ക് നീങ്ങുമെന്നും സോമപ്രസാദ് പറഞ്ഞു. ഏരിയ പ്രസിഡന്റ് ആര്‍ ദിനേശന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ജി സത്യന്‍, സംസ്ഥാന കമ്മിറ്റി അംഗം ആര്‍ സെല്‍വത്തായി, എം സി സുരേഷ്, ബി പി സുരേഷ്, കെ എം ഉഷ, ആര്‍ പാണ്ഡ്യന്‍, സി വിജയലക്ഷ്മി അഡ്വ. രത്തന്‍, പി ചെല്ലദുരെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






