മാലിന്യത്തില്‍ നിന്ന് കിട്ടിയ സ്വര്‍ണക്കമ്മല്‍ ഉടമയ്ക്ക് തിരികെ നല്‍കി; ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മന്ത്രിയുടെ അഭിനന്ദനം
മാലിന്യത്തില്‍ നിന്ന് കിട്ടിയ സ്വര്‍ണക്കമ്മല്‍ ഉടമയ്ക്ക് തിരികെ നല്‍കി; ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മന്ത്രിയുടെ അഭിനന്ദനം

ഇടുക്കി: ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണക്കമ്മല്‍ ഉടമയെ തിരികെ ഏല്‍പ്പിച്ച ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷിന്റെ അഭിനന്ദനം. തൊടുപുഴ മണക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ സരിത ഗോപകുമാറിനും അന്‍സീന ഹരിക്കുമാണ് മന്ത്രി അഭിനന്ദനം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എത്തിയത്.'സ്വര്‍ണക്കമ്മലിനേക്കാള്‍ തിളക്കമേറിയ ഈ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്' എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജീവിത പ്രയാസങ്ങള്‍ക്കിടയിലും സത്യസന്ധതയും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്ന ആയിരക്കണക്കിന് ഹരിതകര്‍മസേനാംഗങ്ങളുടെ പ്രതിനിധികളാണ് സരിതയും അന്‍സീനയും ഇരുവരുമെന്നും കേരളത്തിന്റെ ശുചിത്വസേന അഭിമാനകരമായ നേട്ടങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറയുന്നു. മണക്കാട് കുന്നത്തുപാറ വള്ളിമലക്കുന്നേല്‍ ആനന്ദ് ചന്ദ്രന്റെ വീട്ടില്‍നിന്ന് ഡിസംബറില്‍ ശേഖരിച്ച മാലിന്യത്തില്‍ നിന്നാണ് കടലാസില്‍ പൊതിഞ്ഞ നിലയില്‍ കമ്മല്‍ കിട്ടിയത്. ഉടനെ ആനന്ദിന്റെ വീട്ടിലെത്തി ഭാര്യ അജീഷ്മയോട് തിരക്കി ഉറപ്പാക്കിയശേഷം പഞ്ചായത്ത് അംഗത്തിന്റെ സാന്നിധ്യത്തില്‍ കമ്മല്‍ കൈമാറി.
What's Your Reaction?






