ശബരിമല തീര്‍ഥാടനം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗം കുമളിയില്‍ ചേര്‍ന്നു
ശബരിമല തീര്‍ഥാടനം: കുമളിയില്‍ അന്തര്‍ സംസ്ഥാന യോഗം ചേര്‍ന്നു
ഇടുക്കി: ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കുമളിയില്‍ അന്തര്‍ സംസ്ഥാന യോഗം ചേര്‍ന്നു. കലക്ടര്‍ ദിനേശന്‍ ചെറുവാറ്റ്, തേനി കലക്ടര്‍ രഞ്ജിത് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും സ്‌ക്വാഡുകളുടെ പരിശോധന കര്‍ശനമാക്കാനും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 3 സ്ഥലങ്ങളില്‍ അത്യാഹിത വിഭാഗവും വണ്ടിപ്പെരിയാര്‍, കുമളി എന്നിവിടങ്ങളില്‍ ഒ പി വിഭാഗത്തിന്റെ സേവനവും ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ്‌ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ കേരള തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കും. ഇതിനായി ഇരുസംസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് ബാധവല്‍ക്കരണം നല്‍കുന്നതിനായി ലഘുലേഖകള്‍ നല്‍കും. തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ ബൈ റൂട്ട് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. കമ്പം മുതല്‍ കുമളി വരെയുള്ള റൂട്ടില്‍ പ്രത്യേകം പെട്രോളിങ് സംഘത്തെ നിയോഗിച്ചു. പ്രധാന പോയിന്റുകളില്‍ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ടീമിനെയും ആംബുലന്‍സുകളും സജ്ജീകരിക്കുമെന്നും ഡ്രൈവര്‍മാര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും തേനി കലക്ടറും അറിയിച്ചു. ജില്ലാ പോലീസ് മേധാവി സാബു മാത്യു, തേനി എഡിഎസ്പിപി കലൈക്കതിരവന്‍, ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ (ഈസ്റ്റ്) പി യു സാജു, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ആര്‍ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

