സഹോദരനെ ആക്രമിച്ചെന്ന പരാതി വ്യാജമെന്ന് പഞ്ചായത്തംഗം പി ടി ഷിഹാബ്
സഹോദരനെ ആക്രമിച്ചെന്ന പരാതി വ്യാജമെന്ന് പഞ്ചായത്തംഗം പി ടി ഷിഹാബ്
ഇടുക്കി: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് താന്‍ സഹോദരനെ വീടുകയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന് സിപിഐ പാമ്പാടുംപാറ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ പി.ടി ഷിഹാബ് . പരാതി ഉന്നയിച്ച സഹോദരനുമായി തനിക്ക് സ്വത്തുതര്‍ക്കമില്ല. പാരമ്പര്യമായി ലഭിച്ച സ്വത്തുമാത്രമാണ് തനിക്കുള്ളത്. പിതാവ് തനിക്ക് തന്ന സ്വത്താണ് ഇത്. ഇതുമായി ബന്ധപ്പെട്ട് ദേവികുളം ആര്‍ഡിഒ ഓഫീസില്‍നിന്ന് തനിക്ക് അനുകൂലമായ വിധി ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വ്യാജ പരാതിയെന്നും ഷിഹാബ് പറഞ്ഞു. മുമ്പും തെരഞ്ഞെടുപ്പ് സമയത്ത് തന്റെ സഹോദരന്‍ സുലൈമാനെ ഉപയോഗിച്ച് രാഷ്്ട്രീയ എതിരാളികള്‍ തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍നിന്ന് വലിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിച്ചതുമുതല്‍ ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ നടക്കാറുണ്ടെന്നും പി ടി ഷിഹാബ് പറഞ്ഞു.
What's Your Reaction?