രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണം: സിപിഐഎം നരിയമ്പാറയില്‍ പ്രതിഷേധ പ്രകടനം നടത്തി
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണം: സിപിഐഎം നരിയമ്പാറയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: രാഹുല്‍മാങ്കുട്ടം എം.എല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നരിയമ്പാറയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാക്കമ്മറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രാഹുലിന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എം.പി. ഹരി അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി സി.ആര്‍ മുരളി, ഏരിയാ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ് , നിയാസ്റ്റ് അബു എന്നിവര്‍ സംസാരിച്ചു. വി സി സിബി, ബാബു സി ജെ, ജോബി എബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?