ബിജെപി കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ബിജെപി കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: ബിജെപി കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നയ വിശദികരണ യോഗവും നടത്തി. കഞ്ഞിക്കുഴി ടൗണില്‍ സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ ജില്ലയുടെ വികസനത്തെ ആട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് തെക്കെക്കുറ്റ് അധ്യക്ഷനായി.
ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു അഞ്ചന്‍കുന്നേല്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന അലക്‌സ്, മണ്ഡലം ജനറല്‍ സെക്രട്ടറി ശിവദാസ് പാലയ്ക്കാക്കുഴി, അഡ്വ. ടി.കെ തുളസിധരന്‍ പിള്ള, ബിന്ദു അഭയന്‍, ലീന രാജു, സുനീഷ് കുഴിമറ്റം, അനന്ദു മങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

