കഞ്ഞിക്കുഴി പഞ്ചായത്ത് വികസന സദസ് അട്ടിമറിക്കാന്‍ ഭരണസമിതിയുടെ നീക്കമെന്ന് ആക്ഷേപം: പ്രതിഷേധവുമായി എല്‍ഡിഎഫ്
കഞ്ഞിക്കുഴി പഞ്ചായത്ത് വികസന സദസ് അട്ടിമറിക്കാന്‍ ഭരണസമിതിയുടെ നീക്കമെന്ന് ആക്ഷേപം: പ്രതിഷേധവുമായി എല്‍ഡിഎഫ്
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് വികസന സദസ് അട്ടിമറിക്കാന്‍ ഭരണസമിതിയും ജീവനക്കാരും ശ്രമിച്ചതായി ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ വികസന പദ്ധതികള്‍ മറച്ചുവച്ച് ഭരണസമിതി വ്യാജവീഡിയോയാണ് പ്രദര്‍ശിപ്പിച്ചതെന്ന് ആരോപിച്ചാണ് സദസ്സ് നടന്ന ഹാളില്‍ പഞ്ചായത്ത് സെക്രട്ടറിക്കുമുമ്പില്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചത്. 2 ലക്ഷം രൂപ ചെലവഴിച്ച് വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വേണ്ടത്ര പബ്ലിസിറ്റി നല്‍കാനോ വികസനത്തെക്കുറിച്ച് ചര്‍ച്ച നടത്താനോ തയാറായില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ വികസനനേട്ടത്തെക്കുറിച്ചുള്ള ദൃശ്യം വെബ്‌സൈറ്റില്‍ ചേര്‍ക്കാമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നേതാക്കളായ ജോഷി മാത്യു, വാവച്ചന്‍ പെരുവലങ്ങാട്ട്, ബിനു ടി ആര്‍, എബിന്‍ ജോസഫ്, ഇ ടി ദിലീപ്, ശശി കന്യാലി, പ്രദീപ് എം എം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

