സഹപാഠിക്ക് സ്നേഹവീട് നിര്‍മിച്ച് നല്‍കി കട്ടപ്പന ഐടിഐ വിദ്യാര്‍ഥികള്‍   

സഹപാഠിക്ക് സ്നേഹവീട് നിര്‍മിച്ച് നല്‍കി കട്ടപ്പന ഐടിഐ വിദ്യാര്‍ഥികള്‍   

Sep 18, 2025 - 12:23
 0
സഹപാഠിക്ക് സ്നേഹവീട് നിര്‍മിച്ച് നല്‍കി കട്ടപ്പന ഐടിഐ വിദ്യാര്‍ഥികള്‍   
This is the title of the web page

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയിലെ എന്‍എസ്എസ് യൂണിറ്റ് സഹപാഠിക്കായി കോവില്‍മലയില്‍ പൂര്‍ത്തീകരിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി. പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ അത് തങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന ഏതെങ്കിലും ഒരു വിദ്യാര്‍ഥിക്ക് നല്‍കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍എസ്എസ് കോവില്‍മല സ്വദേശി ഊരാളി സമുദായത്തിപ്പെട്ട ഫിറ്റര്‍ ട്രേഡ് ട്രെയിനിങ് വിദ്യാര്‍ഥിയെ തെരഞ്ഞെടുത്തത്. കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ലഭിച്ചിരിക്കുന്ന വീടിന്റെ നിര്‍മാണം സാമ്പത്തിക പരാധീനതകള്‍ മൂലം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പാതിവഴിയില്‍ നിലച്ചിരുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ കൃഷിപ്പണി ചെയ്യുന്ന മാതാപിതാക്കളും നഴ്സിങ്ങിന് പഠിക്കുന്ന ഒരു സഹോദരിയും ഉള്‍പ്പെട്ട ഈ കുടുംബത്തിന്റെ അത്താണി ആകാന്‍ എന്‍എസ്എസ് യൂണിറ്റ് തീരുമാനിക്കുകയായിരുന്നു. 50 രൂപയുടെ സമ്മാന കൂപ്പണുകള്‍ നിര്‍മിച്ച് വിദ്യാര്‍ഥികളുടെ സഹായത്തോടെ 197500 രൂപ സമാഹരിക്കുകയും നറുക്കെടുപ്പിലൂടെ 9 ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിവിധ യൂണിറ്റിലെയും ട്രേഡുകളിലെയും വിദ്യാര്‍ഥികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. ഫിറ്റര്‍ ട്രേഡ് വിദ്യാര്‍ഥികള്‍ രണ്ട് മേസ്തിരിമാരുടെ സഹായത്തോടെ ഭിത്തി നിര്‍മാണം, പ്ലാസ്റ്ററിങ്് വര്‍ക്കുകളും പ്ലംബര്‍ ട്രെയിനികള്‍ പ്ലംബിങും വയര്‍മാന്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ സിമല്‍ തോമസിന്റെ നേതൃത്വത്തില്‍ വയര്‍മാന്‍ വിദ്യാര്‍ഥികളോടൊപ്പം ഇലക്ട്രീഷന്‍ ട്രേഡിലെ വിദ്യാര്‍ഥികളും ഇലക്ട്രീഷ്യന്‍ സൂപ്പര്‍വൈസറും ഒത്തുചേര്‍ന്നപ്പോള്‍ സ്നേഹ ഭവനത്തിന്റെ ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ പൂര്‍ണമായി. രണ്ട് കിടപ്പുമുറികളും സ്വീകരണമുറിയും അടുക്കളയും ഒരു ബാത്ത് റൂമും അടങ്ങുന്ന കൊച്ചുസ്നേഹ ഭവനത്തിന്റെ പെയിന്റിങ് വര്‍ക്കുകള്‍ ഫിറ്റര്‍ ട്രെയിനീസും പൂര്‍ത്തീകരിച്ചു. കോവില്‍മലയില്‍ നടന്ന ചടങ്ങില്‍ വ്യവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിങ്, ഐടിഡി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വാസുദേവന്‍ പി, സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ദേവിപ്രിയ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ കൈമാറി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സാദിഖ് എ, പ്രിന്‍സിപ്പല്‍ സുമേഷ്, സംസ്ഥാന ട്രെയിനര്‍ ബ്രഹ്‌മനായകം മഹാദേവന്‍വൈസ് പ്രിന്‍സിപ്പല്‍, ജോണ്‍സണ്‍ കെ എം, ഗ്രൂപ്പ് ഇന്‍സ്ട്രക്ര് ചന്ദ്രന്‍ പി സി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ നിഷാദ് ഹമീദ്, ശ്രീജ ദിവാകരന്‍, സ്റ്റാഫ് സെക്രട്ടറി മിലന്‍ദാസ്, വിവിധ ജില്ലകള്‍ നിന്നുള്ള പ്രോഗ്രാം ഓഫീസര്‍മാര്‍, വോളണ്ടിയേഴ്സ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow