ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണാഭം: ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ പരേഡ്
ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണാഭം: ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ പരേഡ്
ഇടുക്കി: സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഐഡിഎ മൈതാനിയില്‍ നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ പാതക ഉയര്‍ത്തി സന്ദേശം നല്‍കി. എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ച് മുമ്പോട്ടു പോകാനുള്ള കരുത്ത് നമ്മുടെ രാജ്യം നേടിയെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് മന്ത്രി, കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു എന്നിവര്‍ പങ്കെടുത്തു. പൊലീസ്, എക്‌സൈസ്, വനംവകുപ്പ്, എന്‍സിസി സീനിയര്‍ ആന്‍ഡ് ജൂനിയര്‍ ഡിവിഷനുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് തുടങ്ങി 20 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ചടങ്ങില്‍ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകളും, ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുള്ള മെഡലുകളും വിതരണം ചെയ്തു.
What's Your Reaction?

