ആനവിലാസം സെന്റ് ജോര്‍ജ് സ്‌കൂളില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു
ആനവിലാസം സെന്റ് ജോര്‍ജ് സ്‌കൂളില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

ഇടുക്കി: ആനവിലാസം സെന്റ് ജോര്‍ജ് യു പി സ്‌കൂളില്‍ 79-ാമത് സ്വാതന്ത്രദിനം ആഘോഷിച്ചു.
'ഫ്രീഡം അറ്റ് നൈറ്റ്' എന്ന പരിപാടിയില്‍ 1947-ലെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ദൃശ്യാവിഷ്‌കാരം വേറിട്ടൊരനുഭവമായി. 'ഫ്രീഡം ഫൂട്ട്‌സ്റ്റെപ്‌സ്' എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ വരച്ച ഇന്ത്യയുടെ രൂപരേഖയില്‍ ശുഭ്രവസ്ത്രധാരികളായ കുട്ടികള്‍ അണിനിരന്നത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നല്‍കി. സ്വാതന്ത്ര്യത്തിന്റെ അഗ്‌നിജ്വാലകള്‍ നെഞ്ചിലേറ്റിയ ധീരന്മാരെ അനുസ്മരിച്ച് നടന്ന 'വാക്ക് ഓഫ് വലോര്‍' എന്ന പരിപാടിയില്‍, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞ് വിദ്യാര്‍ഥികള്‍ പരേഡ് നടത്തി.
പീരുമേട് എഇഒ രമേഷ് സ്വാതന്ത്രദിന സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ.റോബിന്‍ പട്രക്കാലായില്‍, ഹെഡ്മാസ്റ്റര്‍ ബിജു ജേക്കബ്, അധ്യാപകരായ സരുണ്‍ സാബു, ടിന്‍സി മോള്‍ വര്‍ഗീസ്, ജാസ്മിന്‍ ജോസഫ്, സിമി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






