കട്ടപ്പന ബസ് സ്റ്റാന്‍ഡ് കവാടം നിര്‍മിക്കുന്നത് ട്രാന്‍സ്‌ഫോമറിനുസമീപം: അപകടഭീഷണിയെന്ന് നാട്ടുകാര്‍
കട്ടപ്പന ബസ് സ്റ്റാന്‍ഡ് കവാടം നിര്‍മിക്കുന്നത് ട്രാന്‍സ്‌ഫോമറിനുസമീപം: അപകടഭീഷണിയെന്ന് നാട്ടുകാര്‍

ഇടുക്കി: കട്ടപ്പന ഇടശ്ശേരി ജങ്ഷനില്‍ ട്രാന്‍സ്‌ഫോമറിനോടുചേര്‍ന്ന് ബസ് സ്റ്റാന്‍ഡ് കവാടം നിര്‍മിക്കുന്നതിനെതിരെ നാട്ടുകാര്‍. ട്രാന്‍സ്‌ഫോമറിനോടുചേര്‍ന്ന് ഇരുമ്പ് കേഡറില്‍ നിര്‍മിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആക്ഷേപം. നഗരസഭ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും ആക്ഷേപമുണ്ട്. ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായാണ് കവാടം നിര്‍മിക്കുന്നത്. തുടര്‍ന്ന് കട്ടപ്പന നഗരസഭ ബസ് ടെര്‍മിനല്‍ എന്നു ആലേഖനം ചെയ്ത ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ട്രാന്‍സ്‌ഫോമറിനുസമീപമുള്ള നിര്‍മാണം സുരക്ഷ മുന്‍കരുതലുകള്‍ ഇല്ലാതെയാണ്. വൈദ്യുതി കമ്പികള്‍ കടന്നുപോകുന്ന ഭാഗത്താണ് കവാടത്തിന്റെ ഒരുഭാഗം സ്ഥാപിച്ചിരിക്കുന്നത്.
കവാടത്തില്‍ വാഹനം തട്ടുന്ന സാഹചര്യമുണ്ടായാല്‍ വലിയ വാഹനങ്ങള്‍ക്ക് കാരണമാകും. യാത്രക്കാരുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തി കവാടം സുരക്ഷിതമായ മറ്റൊരിടത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നു.
What's Your Reaction?






