കട്ടപ്പന സഹകരണ ബാങ്കിന്റെ ഓണം വിപണി വെള്ളയാംകുടിയില്‍ ആരംഭിച്ചു
കട്ടപ്പന സഹകരണ ബാങ്കിന്റെ ഓണം വിപണി വെള്ളയാംകുടിയില്‍ ആരംഭിച്ചു

ഇടുക്കി: കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഓണം സഹകരണ വിപണി ആരംഭിച്ചു. വെള്ളയാംകുടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. 2025 ഓണം ഉത്സവകാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിനായിട്ടാണ് ഓണം വിപണി ആരംഭിച്ചത്. അസിസ്റ്റന്റ രജിസ്ട്രാര്‍ റോബിന്‍ ടി ജോണ്‍ ആദ്യവില്‍പന നിര്‍വഹിച്ചു. വാഴവരയിലെ വിപണി ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കുത്തരി ,പച്ചരി, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ഉഴുന്ന്, പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 11 ഇനം സാധനങ്ങളാണ് സബ്‌സിഡിയോടെ നല്‍കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ തോമസ് മൈക്കിള്‍, ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, ബോര്‍ഡ് മെബര്‍മാരായ ജോയി ആനിത്തോട്ടം, സജീന്ദ്രന്‍ പൂവാങ്കല്‍, ശാന്തമ്മ സോമരാജന്‍, സവിതാ സന്തോഷ്, സിന്ധു വിജയകുമാര്‍, ജോയി പൊരുന്നോലില്‍, ടി.ജെ ജേക്കബ്, സിനു വാലുമ്മേല്‍, കണ്‍സ്യൂമര്‍ ഫെഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു വര്‍ഗീസ്, ബാങ്ക് സെക്രട്ടറി റോബിന്‍സ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






