ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി
ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി
ഇടുക്കി: ഭൂപതിവ് നിയമഭേദഗതിലെ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതിയുമായി ബന്ധപ്പെട്ട 2 ചട്ടങ്ങള്‍ക്കും അംഗീകാരം നല്‍കി. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചട്ട ഭേദഗതി മന്ത്രിസഭ പരിഗണിച്ചത്. പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും. എല്ലാ വീടുകളും ക്രമീകരിക്കും. നിശ്ചിത സമയ പരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയില്‍ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. പട്ടയഭൂമിയിലെ പൊതു- സര്‍ക്കാര്‍ - വാണിജ്യ കെട്ടിടങ്ങള്‍ക്ക് കോംപൗണ്ടിങ് ഫീ ഉണ്ടാകില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കും. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?