മകനെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു:സംഭവം പണിക്കൻകുടിയിൽ
മകനെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു
ഇടുക്കി: പണിക്കൻകുടിയിൽ 4 വയസുകാരനെ കൊലപ്പെടുത്തിയശേഷം മാതാവ് തൂങ്ങിമരിച്ചു. പണിക്കൻകുടി പെരുമ്പളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ആദിത്യനെ ജനലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു.
മേസ്തിരി ജോലിക്കാരനായ ഷാലറ്റ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഉടൻതന്നെ മകനെ അഴിച്ച് നിലത്ത് കിടത്തിയശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
What's Your Reaction?

