കട്ടപ്പന നഗരവികസനം: കൗണ്‍സിലര്‍മാര്‍ക്കുമുമ്പില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കട്ടപ്പന നഗരവികസനം: കൗണ്‍സിലര്‍മാര്‍ക്കുമുമ്പില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ഇടുക്കി: ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ കട്ടപ്പന കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും ക്രിസ്മസ് ആഘോഷവും നടത്തി. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തു. കട്ടപ്പന നഗരത്തിന്റെ വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ അവരുടെ ആശയങ്ങളും നിര്‍ദേശങ്ങളും കൗണ്‍സിലര്‍മാര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചു. കട്ടപ്പന സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികളും നിര്‍ദേശങ്ങള്‍ മുമ്പോട്ടുവച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശമടങ്ങിയ കത്തുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ, പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, ഫാ. ജെയിംസ് പ്ലാക്കാട്ട്, ഫാ. അജീഷ് സെബാസ്റ്റ്യന്‍, സീനിയര്‍ ചേംബര്‍ പ്രസിഡന്റ് ജേക്കബ് എബ്രഹാം, സെക്രട്ടറി അശോക് ഇ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?