കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Mar 29, 2026 - 15:36
 0
കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികവും അധ്യാപക- രക്ഷകര്‍തൃദിനവും നടത്തി. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ പൊതുസമ്മേളനവും ചലച്ചിത്ര നടി ജയ കുറുപ്പ് വാര്‍ഷികാഘോഷവും കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരി രക്ഷകര്‍തൃ സമ്മേളനവും ഉദ്ഘാടനംചെയ്തു. മാനേജര്‍ കെ എം സുനില്‍ അധ്യക്ഷനായി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ രജനി മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി അജിത് കെ മുരളീധരന്‍, പഞ്ചായത്തംഗങ്ങളായ റെജി മുക്കാട്ട്, രതീഷ് പനവേലിപ്പറമ്പില്‍, സോണിയ തോമസ്, അഡ്വ. ഷെബിന്‍ തോമസ്, പിടിഎ പ്രസിഡന്റ് എ എസ് മനീഷ്, എംപിടിഎ പ്രസിഡന്റ് ജിഷ ദിലീപ്, പ്രിന്‍സിപ്പല്‍ കെ എസ് മധു, പ്രസിഡന്റ് കെ എസ് പ്രസാദ്, അസിസ്റ്റന്റ് മാനേജര്‍ എം ആര്‍ സുനില്‍കുമാര്‍, സെക്രട്ടറി കെ സുരേഷ്, ലക്ഷ്മിക്കുട്ടി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow