ഹിന്ദു ഏകതാ സമ്മേളനം കട്ടപ്പനയില്‍ ചേര്‍ന്നു
ഹിന്ദു ഏകതാ സമ്മേളനം കട്ടപ്പനയില്‍ ചേര്‍ന്നു
ഇടുക്കി: ഹിന്ദു ഏകതാ സമ്മേളനം കട്ടപ്പന ടൗണ്‍ ഹാളില്‍ റിട്ട. പി.എസ്.സി. അണ്ടര്‍ സെക്രട്ടറി ഉദയകുമാര്‍ പനങ്ങോട്ട് ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ ശിവന്‍ അധ്യക്ഷനായി. ബ്രഹ്മാകുമാരി ഈശ്വരീയ വിദ്യാലയം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബ്രഹ്മാകുമാരി അംബിക ബഹന്‍ജി അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. വിഎച്ച്പി ഛേത്രിയ ധര്‍മപ്രസാര്‍ പ്രമുഖ് വി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ സുശീലന്‍, അഖില കേരള വിശ്വകര്‍മ്മ സഭ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സി എന്‍ രാജപ്പന്‍ ആചാരി, എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ. പി ആര്‍ മുരളീധരന്‍, എന്‍എസ്എസ് കട്ടപ്പന കരയോഗം വൈസ് പ്രസിഡന്റ് അജിത്ത് മുരളീധരന്‍, പണ്ഡിതര്‍ വിളക്കിത്തല നായര്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് രവി പുതുപ്പേടം, സ്വാഗതസംഘം കണ്‍വീനര്‍ റെജി കോട്ടയ്ക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പന നൂപുരധ്വനിയുടെ ഫ്യൂഷന്‍ തിരുവാതിരയും ദുര്‍ഗ മനോജിന്റെ യോഗനൃത്തവും വെള്ളിലാംകണ്ടം ഒലിക്കല്‍ കളരിസംഘത്തിന്റെ കളരിപ്പയറ്റും അരങ്ങേറി.
What's Your Reaction?