അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു: തോട്ടം, നിര്‍മാണ മേഖലകളില്‍ പ്രതിസന്ധി
അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു: തോട്ടം, നിര്‍മാണ മേഖലകളില്‍ പ്രതിസന്ധി
ഇടുക്കി: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ഇതര ആവശ്യങ്ങള്‍ക്കുമായി അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേയ്ക്ക് മടങ്ങിയതോടെ തോട്ടം, നിര്‍മാണ, ഹോട്ടല്‍ മേഖലകളില്‍ പ്രതിസന്ധി രൂക്ഷം. കേരളത്തിലും അസമിലും ഒരേസമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍ ഏപ്രില്‍ 23നും. വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശികളില്‍ ഭൂരിഭാഗവും നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ബഹുഭൂരിപക്ഷം അതിഥി തൊഴിലാളികള്‍ക്കും സ്വദേശത്താണ് വോട്ടുള്ളത്. വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന പലര്‍ക്കും ഇവിടുത്തെ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡുണ്ടെങ്കിലും വോട്ട് സ്വദേശത്തുതന്നെയാണ്.
ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഹൈറേഞ്ചില്‍ ഏറെയും. ബംഗാള്‍, അസം സ്വദേശികള്‍ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവരാണ്. ഝാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തോട്ടം മേഖലയിലുള്ളത്. ഈ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണ്. ഇവരുടെ പരമ്പരാഗത വിവാഹ ചടങ്ങുകള്‍ ഒരാഴ്ചവരെ നീളും. അതിനാല്‍ ബന്ധുക്കളില്‍ ആരുടെയെങ്കിലും വിവാഹമുണ്ടെങ്കില്‍ ഇവര്‍ ഒന്നടങ്കം നാട്ടിലേക്ക് മടങ്ങും.
കട്ടപ്പനയില്‍നിന്ന് കഴിഞ്ഞദിവസങ്ങളില്‍ സ്വദേശത്തേയ്ക്ക് മടങ്ങിയത് ആയിരങ്ങളാണ്. ഇവര്‍ ജൂണ്‍, ജൂലൈ മാസത്തോടെ മാത്രമേ ഹൈറേഞ്ചിലേക്ക് മടങ്ങിവരൂ. ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചതോടെ പലരും മടങ്ങിവരാത്ത സ്ഥിതിയുണ്ട്.
What's Your Reaction?