സ്വരാജ് കോഴിമല റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം: നടപടിയെടുക്കാതെ അധികൃതര്‍
സ്വരാജ് കോഴിമല റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം: നടപടിയെടുക്കാതെ അധികൃതര്‍

ഇടുക്കി: സ്വരാജ് -കോഴിമല റോഡില്‍ മാലിന്യംതള്ളല്‍ വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. വനമേഖലയോട് ചേര്‍ന്നുള്ള പാതയോരത്തും സമീപത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലുമാണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. പ്രതിസന്ധി നാളുകളായി തുടര്‍ന്നിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് ഇവിടെ മാലിന്യം തള്ളുന്നത്. വീട്ടുമാലിന്യങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍, വീടുകളില്‍ നിന്നുള്ള ഡയപ്പര്‍ പോലുള്ള മാലിന്യ വസ്തുക്കള്‍ തുടങ്ങിയവയാണ് ഇവിടെ തള്ളുന്നതില്‍ ഏറെയും. മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി ഇവിടെ വലിച്ചെറിയുന്നതാണ് പതിവ്. സംഭവത്തില്‍ പഞ്ചായത്തംഗം റോയി എവറസ്റ്റിന്റെ നേതൃത്വത്തില്‍ സ്വരാജിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സ്ഥലത്തെത്തി പ്രതിഷേധം നടത്തി. തുടര്‍ന്ന് ഇവിടെ പരിശോധന നടത്തുകയും ഇവിടെ നിന്നും ലഭിച്ച ചില അഡ്രസുകള്‍ പഞ്ചായത്ത് അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കര്‍ശനമായ നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ നടത്തുമെന്നും രാത്രികാലങ്ങളില്‍ കാവല്‍ ഇരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






