തൊഴിലാളികള്‍ക്കായി മത്സരങ്ങള്‍: സിഐടിയു അറിവുത്സവം 5ന് കട്ടപ്പനയില്‍
തൊഴിലാളികള്‍ക്കായി മത്സരങ്ങള്‍: സിഐടിയു അറിവുത്സവം 5ന് കട്ടപ്പനയില്‍

ഇടുക്കി: സിഐടിയു സന്ദേശം 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5ന് രാവിലെ 9മുതല്‍ കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍ തൊഴിലാളികള്‍ക്കായി അറിവുത്സവം നടത്തും. തൊഴിലാളി ജീനിയസ് ക്വിസ്, പ്രസംഗം(മലയാളം, തമിഴ്), ലേഖനം(മലയാളം), ചെറുകഥാരചന(മലയാളം), കവിതാരചന(മലയാളം), പോസ്റ്റര്‍ ഡിസൈനിങ്, മുദ്രാവാക്യ രചന(മലയാളം, തമിഴ്), ചലച്ചിത്രഗാന മത്സരം(മലയാളം, തമിഴ്) എന്നീ ഇനങ്ങളില്‍ തൊഴിലാളികള്‍ക്ക് മത്സരിക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കും. 29, 30 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യതയും ലഭിക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, പ്രസിഡന്റ് ആര്‍ തിലകന്‍, സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ ആര്‍ സോദരന്‍ തുടങ്ങിയവര്‍ സംസാരിക്കും. താല്‍പര്യമുള്ളവര്‍ പേര് നല്‍കണം. ഫോണ്‍: 9544647090, 9447800893. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് മോഹനന്‍, വി ആര്‍ സജി, എം സി ബിജു, ടോമി ജോര്‍ജ്, സി ആര്‍ മുരളി, ലിജോബി ബേബി എന്നിവര്‍ പങ്കെടു
What's Your Reaction?






