അപകട ഭീഷണി ഉയര്‍ത്തി ഉണങ്ങിയ മരം: നടപടിയെടുക്കാതെ അധികൃതര്‍
അപകട ഭീഷണി ഉയര്‍ത്തി ഉണങ്ങിയ മരം: നടപടിയെടുക്കാതെ അധികൃതര്‍

ഇടുക്കി : ശാന്തന്‍പാറ പഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ - വാക്കോടസിറ്റി റോഡിലാണ് വലിയ മരം ഉണങ്ങി അപകട ഭീഷണിയുയര്‍ത്തുന്നത്. റോഡ് പുറമ്പോക്കില്‍ നില്‍ക്കുന്ന ചന്ദന വയമ്പ് ഇനത്തില്‍പ്പെട്ട മരമാണ് പ്രദേശവാസികള്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായി മാറുന്നത്. നാല് സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ ദിനംപ്രതി നിരവധി വാഹങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതിന്റെ പരിസരത്ത് താമസിക്കുന്ന വയോധികരായ വടക്കപുറത്ത് സോമന്റെയും ഓമനയുടെയും വീടിനും മരം ഭീഷണി ഉയര്‍ത്തുന്നു. റോഡ് പുറമ്പോക്കില്‍ നില്‍ക്കുന്ന മരം വെട്ടി മാറ്റി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും വനം വകുപ്പിലും പരാതി നല്‍കി പതിനൊന്ന് മാസക്കാലം പിന്നിട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് സോമന്‍ പറയുന്നു.
ഉണങ്ങി ദ്രവിച്ച മരത്തിന്റെ ശിഖിരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞ് വീഴുന്നത് പതിവാണ് പരാതിയെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നടപടിയില്ല. മരത്തിന് സമീപത്ത് കൂടി 11 കെവി വൈദ്യുതി ലൈന്‍ കടന്ന് പോകുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. മഴക്കാലം എത്തുന്നതിന് മുന്‍പ് മരം വെട്ടിമാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






