ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് പരിക്ക്
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് പരിക്ക്

ഇടുക്കി: ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ ഉപ്പുതറ ഒൻപതേക്കർ കോളനി കുളത്തിൻ കാലായിൽ ശ്രീനിവാസന്റെ മകൻ അജിത്ത് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നിരപ്പേക്കട പാലാപറമ്പിൽ ജെഫിന് പരിക്കേറ്റു. പരപ്പ് - ഉപ്പുതറ റൂട്ടിൽ
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ഉപ്പുതറയിൽ നിന്ന് പരപ്പിലേക്ക് വരുകയായിരുന്ന ഓട്ടോയും പരപ്പിൽ നിന്നും ഉപ്പുതറയ്ക്ക് പോകുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ തെറിച്ച് 50 മീറ്റർ താഴ്‌ചയുള്ള കുഴിയിലേക്ക് പതിച്ചു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും അജിത്ത് മരിച്ചു.
What's Your Reaction?






