നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് പാണ്ടിപ്പാറ സ്വദേശി മരിച്ചു
നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് പാണ്ടിപ്പാറ സ്വദേശി മരിച്ചു

ഇടുക്കി: പാണ്ടിപ്പാറ പള്ളിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന് കരിക്കുംതോളം ഇടയാടിക്കുന്നുംപുറത്ത് രാഹുല്‍(27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. രാഹുല്‍ ഓടിച്ച ബൈക്ക്, പള്ളിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. മോഹനന്- മിനി ദമ്പതികളുടെ മകനാണ്. സഹോദരന്: രഹില്‍.
What's Your Reaction?






