അമ്മ ജിനു ഇന്ന് നാട്ടിലെത്തും: അണക്കരയില്‍ ബൈക്കപകടത്തില്‍ മരിച്ച ഷാനറ്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച

അമ്മ ജിനു ഇന്ന് നാട്ടിലെത്തും: അണക്കരയില്‍ ബൈക്കപകടത്തില്‍ മരിച്ച ഷാനറ്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച

Jun 23, 2025 - 08:03
 0
അമ്മ ജിനു ഇന്ന് നാട്ടിലെത്തും: അണക്കരയില്‍ ബൈക്കപകടത്തില്‍ മരിച്ച ഷാനറ്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച
This is the title of the web page

ഇടുക്കി: അണക്കരയില്‍ ബൈക്കപകടത്തില്‍ മരിച്ച ഷാനറ്റ് ഷൈജുവിന്റെ അമ്മ ജിനു തിങ്കളാഴ്ച നാട്ടിലെത്തും. ഞായറാഴ്ച രാത്രി 11ഓടെ കുവൈറ്റില്‍നിന്ന് പുറപ്പെട്ട ജിനു തിങ്കളാഴ്ച ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും. കുവൈറ്റില്‍ തടങ്കലിലായിരുന്ന വീട്ടമ്മയെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും നടത്തിയ ഇടപെടല്‍ ഒടുവില്‍ ഫലംകണ്ടും. കഴിഞ്ഞ 17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എട്ടാംമൈല്‍ വെള്ളറയില്‍ ഷൈജു- ജിനു ദമ്പതികളുടെ മകന്‍ ഷാനറ്റ്(18), സുഹൃത്തായ അണക്കര കൊടുവേലിക്കുളത്ത് അലന്‍ കെ ഷിബു(18) എന്നിവര്‍ മരിച്ചത്.
കുവൈത്തില്‍ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഒരുകുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഏജന്‍സി വഴി മൂന്നുമാസം മുമ്പാണ് ജിനു കുവൈത്തിലെത്തിയത്. എന്നാല്‍, ഏജന്‍സി വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ഇതില്‍നിന്ന് പിന്‍മാറിയ തടങ്കലിലായി. തുടര്‍ന്ന്, കുവൈറ്റ് മലയാളി അസോസിയേഷന്റെ സഹായത്തോടെ ഇന്ത്യന്‍ എംബസിയിലെത്തി. താല്‍കാലിക പാസ്പോര്‍ട്ട് ലഭിച്ചശേഷം കോടതി നടപടി പൂര്‍ത്തിയാക്കി കഴിഞ്ഞ 16ന് തിരികെ വരാനിരിക്കെ യുദ്ധവും കോവിഡ് ബാധയും യാത്ര അനിശ്ചിതത്വത്തിലാക്കി. ജിനുവിനെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരും കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി റോഷി അഗസ്റ്റിന്‍, എംപിമാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഫലംകണ്ടു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന ഷാനറ്റിന്റെ മൃതദേഹം 24ന് രാവിലെ അണക്കരയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3ന് ഏഴാംമൈല്‍ ഒലിവുമല സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow