ബിജെപി വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി പഠനശിബിരം നടത്തി
ബിജെപി വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി പഠനശിബിരം നടത്തി
ഇടുക്കി: ബിജെപി വണ്ടന്‍മേട് മണ്ഡലം കമ്മിറ്റിയുടെ പഠനശിബിരം ബിജെപി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍ ഉദ്ഘാടനംചെയ്തു. ബൂത്ത് പ്രവര്‍ത്തനം മുതല്‍ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പഠന ശിബിരങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്. വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയകൃഷ്ണന്‍ അധ്യക്ഷനായി. ശിബിരാധികാരി പ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് രത്നമ്മ ഗോപിനാഥ്, ജില്ലാ സെക്രട്ടറിമാരായ സജി വട്ടപ്പാറ, സിന്ധു ശ്രീകുമാര്‍, ഇടുക്കി സൗത്ത് ജില്ലാ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ മനോജ് രാധാകൃഷ്ണന്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രന്‍ പനയ്ക്കല്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ച ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?