ഏലം കുത്തകപ്പാട്ടം പുതുക്കല്‍: ആശങ്ക പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
ഏലം കുത്തകപ്പാട്ടം പുതുക്കല്‍: ആശങ്ക പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
ഇടുക്കി: ഏലം കുത്തകപ്പാട്ടം പുതുക്കലുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുമെന്ന് റവന്യു മന്ത്രി എ പി അനില്‍കുമാര്‍ ഉറപ്പുനല്‍കി. വിഷയത്തില്‍ അനുകൂല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍, കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍, ഉടുമ്പന്‍ചോല സ്പൈസസ് ഗ്രോവേഴ്സ് സൊസൈറ്റി എന്നിവര്‍ മന്ത്രിക്ക് നിവേദനം നല്‍കി. എംഎല്‍എമാരായ അഡ്വ. സിറിയക് തോമസ്, റോയി കെ പൗലോസ്, അഡ്വ. സേനാപതി വേണു, എം ജെ സെബാസ്റ്റ്യന്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
What's Your Reaction?