മലയോര ഹൈവേ മണ്ണിടിച്ചില്‍ ഭീഷണിയില്‍
മലയോര ഹൈവേ മണ്ണിടിച്ചില്‍ ഭീഷണിയില്‍

ഇടുക്കി: കനത്ത മഴ തുടരുന്നതിനാല്‍ നിര്‍മാണത്തിലിരിക്കുന്ന മലയോര ഹൈവേ മണ്ണിടിച്ചില്‍ ഭീഷണിയില്‍. ബുധനാഴ്ച രാത്രി ഒമ്പതോടെ ആലടിക്കും പരപ്പിനുമിടയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹൈവേയില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ മേരികുളം കൂരാംപാറ പാലം വഴി തിരിച്ചുവിട്ടിരിക്കുകയാണ്. നിര്‍മാണം പുരോഗമിക്കുന്ന മറ്റ് സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കി ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്നാണ് കരാറുകാര്‍ പറയുന്നത്.
നിര്‍മാണം നടക്കുന്ന ഭാഗത്തിനുസമീപമുള്ള പാറമടയിലാണ് ഉരുള്‍പൊട്ടലിനുസമാനമായി മണ്ണിടിഞ്ഞത്. ഇവിടെ ഏഴുമീറ്ററോളം ഉയരത്തില്‍ വിണ്ടുകീറി നില്‍ക്കുന്ന പാറയും മണ്ണും നിലംപൊത്താനും സാധ്യതയുണ്ട്. നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയെങ്കിലും സംരക്ഷണഭിത്തി നിര്‍മിക്കാത്തതാണ് മണ്ണിടിച്ചിലിനുകാരണം. കല്ലും മണ്ണും പതിച്ച് ടാറിങ്ങും പൊട്ടിപ്പൊളിഞ്ഞു.
മഴ ശക്തിപ്രാപിച്ചാല്‍ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ട്. പെരിയോന്‍കവലയ്ക്കും വെള്ളിലാംകണ്ടത്തിനും ഇടയിലുള്ള പാറമടയ്ക്കുസമീപവും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.
What's Your Reaction?






