കത്തോലിക്കാ കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി 

കത്തോലിക്കാ കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി 

Mar 4, 2025 - 21:11
Mar 4, 2025 - 21:38
 0
കത്തോലിക്കാ കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി 
This is the title of the web page

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി കലക്ടറേറ്റ് പടിക്കലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. 1972ലെ വനം വന്യജീവി നിയമത്തില്‍ കാലോചിത മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അനിയന്ത്രികമായി വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക,  വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, നിര്‍മാണ നിരോധനം ഉള്‍പ്പെടെയുള്ള ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, വന വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. പൈനാവ് ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷനായി. ഫ്രാന്‍സിസ് ഇടവക്കണ്ടം മുഖ്യപ്രഭാഷണം നടത്തി. സിജോ ഇലന്തൂര്‍, ജോര്‍ജുകുട്ടി പുന്നക്കുഴി, ബിനോയി കെ.യു, ഫാ. ജോസ് ചിറ്റടിയില്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, സാം മാത്യു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow