കട്ടപ്പന ഗവ. കോളേജില്‍ തൊഴില്‍മേള 7ന്
കട്ടപ്പന ഗവ. കോളേജില്‍ തൊഴില്‍മേള 7ന്

ഇടുക്കി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കട്ടപ്പന ഗവ. കോളേജും ചേര്‍ന്ന് 7 ന് 'പ്രയുക്തി 2025 ' എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മേളയില്‍ ലുലു ബിസ്‌നെസ് ഗ്രൂപ്പിനുവേണ്ടി 1000ലേറെ ഒഴിവുകളിലേയ്ക്ക് അഭിമുഖം നടക്കും. എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, എന്‍ജിനീയറിങ്, പി.ജി. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെയാണ് അഭിമുഖം നടക്കുന്നത്. പ്രായപരിധി 18 വയസുമുതല്‍ 45 വയസുവരെ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ വെള്ളിയാഴ്ച ബയോഡേറ്റയുമായി നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868272262, 6282265993 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ രാകേഷ് വി ബി, വിശ്വനാഥന്‍ പി.എന്‍, നഹാം അഹമ്മദ്, മുഹമ്മദ് ഇജാബ്, അനീഷ്‌കുമാര്‍ കെ.ടി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






