ആലടി പിഎച്ച്‌സിയില്‍ അവളുടെ ആരോഗ്യം പദ്ധതി ആരംഭിച്ചു

ആലടി പിഎച്ച്‌സിയില്‍ അവളുടെ ആരോഗ്യം പദ്ധതി ആരംഭിച്ചു

Mar 4, 2025 - 23:02
 0
ആലടി പിഎച്ച്‌സിയില്‍ അവളുടെ ആരോഗ്യം പദ്ധതി ആരംഭിച്ചു
This is the title of the web page

ഇടുക്കി: ആലടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അവളുടെ ആരോഗ്യം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തംഗം ജോമോന്‍ വി ടി ഉദ്ഘാടനം ചെയ്തു. കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം ആരംഭത്തിലെ കണ്ടെത്തി ചികിത്സ ആരംഭിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യപ്രദമായ ഭക്ഷണ ശീലം, ചിട്ടയായ വ്യായാമം, ചിട്ടയായ ജീവിതശൈലി, ആരോഗ്യകരമായ ശരീരഭാരം, മാനസിക ഉല്ലാസം തുടങ്ങിയവയാണ് കാന്‍സര്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍. ഇതോടൊപ്പം തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും നടന്നു. പഞ്ചായത്തംഗം സോണിയ ജെറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍സി ജോണ്‍, ഡോ. സാറ ആന്‍ ജോര്‍ജ്, മാതൃവേദി പ്രസിഡന്റ് ലാലി മാത്യു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow