ഉപ്പുതറയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം: അതോറിറ്റിക്ക് അനാസ്ഥയെന്ന് ആക്ഷേപം
ഉപ്പുതറയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം: അതോറിറ്റിക്ക് അനാസ്ഥയെന്ന് ആക്ഷേപം
ഇടുക്കി: ഉപ്പുതറയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ജല അതോറിറ്റിക്ക് അനാസ്ഥയെന്ന് ആക്ഷേപം. അതോറിറ്റിയുടെ പദ്ധതികളില്‍ നിന്നുള്ള കുടിവെള്ള വിതരണം പലദിവസങ്ങളിലും മുടങ്ങുന്നതായാണ് പരാതി. വിവിധ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇക്കാര്യം പമ്പ്ഹൗസ് ജീവനക്കാരെ അറിയിച്ചിട്ടും തകരാര്‍ പരിഹരിക്കുന്നില്ലെന്ന് പഞ്ചായത്തംഗം ജെയിംസ് തേക്കൊമ്പേല്‍ പറയുന്നു. യഥാസമയം കുടിവെള്ള വിതരണം ചെയ്യാതെ വന്‍തുക ചാര്‍ജ് ഈടാക്കുകയാണെന്നും പരാതിയുണ്ട്. അതോറിറ്റിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
What's Your Reaction?

