'അവളുടെ ആരോഗ്യം' പദ്ധതി: : അയ്യപ്പന്‍കോവിലില്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി
'അവളുടെ ആരോഗ്യം' പദ്ധതി: : അയ്യപ്പന്‍കോവിലില്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ 'അവളുടെ ആരോഗ്യം' പദ്ധതിയുടെ ഭാഗമായി ആലടി പിഎച്ച്‌സിയില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി. പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 30 നും 65നുമിടയില്‍ പ്രായമുള്ള വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി നടപ്പാക്കുന്ന പദ്ധതിയാണ് അവളുടെ ആരോഗ്യം. തിരുവനന്തപുരം ആര്‍സിസിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. എ ലതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം 79 പേരെ പരിശോധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗം വര്‍ഗീസ് എ., മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരി വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ സി ജോണ്‍, മഞ്ജുലത കെ പി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






