അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ 14ന് ഐസിഡിഎസ് ജില്ലാ ഓഫീസ് പടിക്കല്‍ സമരം നടത്തും
അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ 14ന് ഐസിഡിഎസ് ജില്ലാ ഓഫീസ് പടിക്കല്‍ സമരം നടത്തും

ഇടുക്കി: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു)വിന്റെ
നേതൃത്വത്തില്‍ 14ന് ഐസിഡിഎസ് ജില്ലാ ഓഫീസ് പടിക്കല്‍ സമരം നടത്തും. അങ്കണവാടി പ്രവര്‍ത്തകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, വേതനം വര്‍ധിപ്പിക്കുക, വിവിധ സേവനങ്ങള്‍ക്കായി പുതിയ മൊബൈല്‍ ഫോണോ അല്ലെങ്കില്‍ ലാപ്‌ടോപ്പോ, ടാബോ അനുവദിക്കുക, പെന്‍ഷന്‍ വര്‍ധിപ്പിക്കുക, അങ്കണവാടി ജീവനക്കാര്‍ക്കുവേണ്ട ആനുകൂല്യങ്ങള്‍ അനുവദിക്കുക, അനുവദിച്ച ഗ്രാറ്റുവിറ്റി നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. ഐസിഡിഎസ് ആരംഭിച്ച് 50 വര്‍ഷം പിന്നിട്ടിട്ടും അങ്കണവാടി പ്രവര്‍ത്തികരെ സ്ഥിരപ്പെടുത്തിയിട്ടില്ല. സാമൂഹിക സുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹൈക്കോടതിയില്‍ കേസ് നല്‍കുകയും രാഷ്ട്രപതിക്കും കേന്ദ്ര ധനമന്ത്രിക്ക് അടക്കം ജീവനക്കാര്‍ ഒപ്പിട്ട് നിവേദനം നല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പരിഗണനയും ലഭിച്ചില്ല. 2018 മുതല്‍ കാസ് ഫോണ്‍ മുഖാന്തരം അങ്കണവാടിവഴി വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഈ മൊബൈല്‍ ഫോണിന്റെ പരിമിതികള്‍ ജീവനക്കാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ചുകൊണ്ട് ഉദ്യോഗസ്ഥതലത്തില്‍ ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കുകയാണ്. ജീവനക്കാര്‍ക്ക് നിലവില്‍ തുച്ഛമായ പെന്‍ഷന്‍ തുക മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനിത റെജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് കണ്ണാമണി , കെ കെ ആനന്ദവല്ലി, കെ ലത, ആര്‍ ഓമന, പ്രോജക്ട് കമ്മിറ്റി അംഗങ്ങളായ സുബിന്ദു , ലെജ്ജിമോള്‍, ഷീബ മാത്യു, പ്രിയാ മോള്‍, പി ജെ ലിസി, ഐ സെലീന , ഉദയകുമാരി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






