അഭിരാമിയുടെ ചടുലത
അഭിരാമിയുടെ ചടുലത

കട്ടപ്പന:കഴിഞ്ഞവർഷത്തെ ഇനങ്ങളെല്ലാം മാറ്റിപ്പിടിച്ച് ഇത്തവണ ഭരതനാട്യത്തിൽ മത്സരിക്കാനുള്ള അഭിരാമി സുരേഷിന്റെ തീരുമാനം തെറ്റിയില്ല. എച്ച്എസ്എസ് വിഭാഗത്തിൽ മികച്ച പ്രകടനത്തോടെ ഒന്നാമതെത്തി. 2022ൽ ഭരതനാട്യത്തിൽ രണ്ടാം സ്ഥാനമായിരുന്നു. ഈവർഷം ഉപജില്ലാതലത്തിൽ മാപ്പിളപ്പാട്ടിലും മത്സരിച്ചിരുന്നു. ഇരട്ടയാർ സ്വദേശി പി എസ് ജിഷ്ണുവാണ് ഗുരു. കൊച്ചുകാമാക്ഷി ആലുങ്കൽകിഴക്കേതിൽ എ കെ സുരേഷ്- സന്ധ്യ ദമ്പതികളുടെ മകളാണ്.
What's Your Reaction?






