ലാമിയയുടെ രണ്ടാമൂഴം
ലാമിയയുടെ രണ്ടാമൂഴം

കട്ടപ്പന: ഭരതനാട്യത്തിൽ കൈവിട്ട ഒന്നാം സ്ഥാനം കുച്ചിപ്പുടിയിൽ തിരിച്ചുപിടിച്ച് ലാമിയ റോബിൻ. യുപി വിഭാഗത്തിലാണ് മത്സരിച്ചത്. ജില്ലാതലത്തിൽ ആദ്യമായി മത്സരിക്കുന്ന ലാമിയ രണ്ടുവർഷമായി കട്ടപ്പന സ്വദേശി ഡോ. വി കുമാറിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചുവരുന്നു. കഴിഞ്ഞവർഷം ഉപജില്ലയിൽ ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ മത്സരിച്ചിരുന്നു. ഓസാനം ഇഎം എച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. കട്ടപ്പന കണിയാംപറമ്പിൽ കെ എം റോബിൻ ടിന്റു ദമ്പതികളുടെ മകളാണ്.
What's Your Reaction?






