റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും
റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും
ഇടുക്കി: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 26ന് രാവിലെ 9ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും. ബാന്‍ഡ് സംഘം ഉള്‍പ്പടെ 18 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പൊലീസ്, വനംവകുപ്പ്, എക്‌സൈസ്, എന്‍സിസി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ കട്ടപ്പന ഗവ. കോളേജ്, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, പൈനാവ് എംആര്‍എസ്, വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്, കഞ്ഞിക്കുഴി എസ്എന്‍ എച്ച്എസ്എസ്, മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ് വിദ്യാര്‍ഥികളും പങ്കെടുക്കും. രാവിലെ 8.40 ന് പ്ലറ്റൂണുകള്‍ ഗ്രൗണ്ടില്‍ അണിനിരക്കും. 8.45ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 8.50ന് ജില്ലാ പൊലീസ് മേധാവിയും കലക്ടറും തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനും ഗ്രൗണ്ടിലെത്തും. ദേശീയപതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിക്കും. തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റിനുശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
റിപ്ലബിക് ദിനത്തില്‍ പരേഡിന് എത്തിച്ചേരുന്നവരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആര്‍ടിസി കട്ടപ്പനയില്‍നിന്ന് പ്രത്യേക സര്‍വീസ് നടത്തും. ഇടുക്കി ഡാം വൈദ്യുതദീപങ്ങളാല്‍ അലങ്കരിക്കും.
കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ആലോചന യോഗം ചേര്‍ന്നു. എഡിഎം ഷൈജു പി ജേക്കബ്, സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?