പ്രമുഖ ബ്രാന്‍ഡുകളുടെ വന്‍ശേഖരവുമായി 'മോഡ് റിച്ച് കൗണ്ടര്‍' കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
പ്രമുഖ ബ്രാന്‍ഡുകളുടെ വന്‍ശേഖരവുമായി 'മോഡ് റിച്ച് കൗണ്ടര്‍' കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി: അന്താരാഷ്ട്ര നിലവാരമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രശേഖരവുമായി മോഡ് റിച്ച് കൗണ്ടര്‍ കട്ടപ്പന പള്ളിക്കവലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോയല്‍ പ്ലാസ ബില്‍ഡിങില്‍ സജ്ജീകരിച്ചിരിക്കുന്ന ഷോറൂം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
അമേരിക്കന്‍ ഈഗിള്‍, പെപ്പെ ജീന്‍സ്, റയര്‍ റാബിറ്റ്, അലന്‍ സോളി, ലീ, വ്രാംഗ്ലര്‍, ലൂയി ഫിലിപ്പ്, ലിനന്‍ ക്ലബ് എന്നിവയ്‌ക്കൊപ്പം രാംരാജ്, എംസിആര്‍, വി സ്റ്റാര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ഡെനിമുകള്‍, ഇന്നര്‍വെയറുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഒന്ന് വാങ്ങിയാല്‍ ഒന്ന് സൗജന്യമെന്ന ഓഫറും മറ്റ് ബ്രാന്‍ഡുകള്‍ക്ക് 50 ശതമാനംവരെ ഡിസ്‌കൗണ്ടും ലഭ്യമാണ്. സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഷാജി കൂത്തോടി, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, എച്ച്‌സിഎന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു, ജെയിംസ് വര്‍ഗീസ്, അരുണ്‍ മത്തായി, മത്തായി കെ ടി, ബിന്ദു ജിപ്‌സണ്‍, ലിബിന്‍ വര്‍ഗീസ്, വസ്ത്ര കളക്ഷന്‍ മാനേജിങ് ഡയറക്ടര്‍ തങ്കച്ചന്‍, സിജോ എവറസ്റ്റ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?