കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിച്ചു: വണ്ടന്‍മേട്ടില്‍ റെജി ജോണിക്ക് ഉജ്വല വിജയം
കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിച്ചു: വണ്ടന്‍മേട്ടില്‍ റെജി ജോണിക്ക് ഉജ്വല വിജയം
ഇടുക്കി: കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് വണ്ടന്‍മേട് പഞ്ചായത്തില്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ പ്രസിഡന്റ് റെജി ജോണിക്ക് ഉജ്വല വിജയം. അണക്കര വാര്‍ഡില്‍നിന്ന് മൂന്നുമുന്നണികള്‍ക്കെതിരെ മത്സരിച്ച് 39 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. തുടര്‍ച്ചയായ അഞ്ചാംതവണയാണ് വണ്ടന്‍മേട്ടില്‍ വിജയിക്കുന്നത്. റെജി 466 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിലെ സി മുരുകന്‍ 427 വോട്ടുമായി രണ്ടാമതായി. സീറ്റ് നല്‍കിയതിലെ വിവേചനത്തെ തുടര്‍ന്നാണ് റെജി പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് സ്വതന്ത്രനായി ജനവിധി തേടിയത്. 2000, 2005, 2010, 2020 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചിരുന്നു. 2013 മുതല്‍ മൂന്നുവര്‍ഷം വണ്ടന്‍മേട് പഞ്ചായത്തിന്റെ പ്രസിഡന്റുമായി.
What's Your Reaction?