ചക്കുപള്ളത്ത് 10 വര്‍ഷത്തിനുശേഷം യുഡിഎഫ് അധികാരത്തില്‍: അണക്കരയില്‍ ആഹ്‌ളാദ പ്രകടനം നടത്തി

ചക്കുപള്ളത്ത് 10 വര്‍ഷത്തിനുശേഷം യുഡിഎഫ് അധികാരത്തില്‍: അണക്കരയില്‍ ആഹ്‌ളാദ പ്രകടനം നടത്തി

Dec 14, 2025 - 12:40
 0
ചക്കുപള്ളത്ത് 10 വര്‍ഷത്തിനുശേഷം യുഡിഎഫ് അധികാരത്തില്‍: അണക്കരയില്‍ ആഹ്‌ളാദ പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: ചക്കുപള്ളം പഞ്ചായത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അണക്കരയില്‍ ആഹ്ലാദപ്രകടനം നടത്തി. ഡീന്‍ കുര്യാക്കോസ് എംപിയും പങ്കാളിയായി. യുഡിഎഫിന്റെ തിരിച്ചുവരവാണിതെന്നും നാട് ഭരിച്ചുമുടിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 10 വര്‍ഷത്തെ എല്‍ഡിഎഫ് തുടര്‍ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് ഭരണംപിടിച്ചത്. 16ല്‍ 11 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണത്തിലേറുന്നത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. നേതാക്കളായ ജോസ്‌കുട്ടി തകിടിപ്പുറം, അജി കീഴ്‌വാറ്റ്, ബിനു ഇലവുങ്കല്‍, വി വി മുരളി, സാബു വയലില്‍, സനൂപ് പുതുപ്പറമ്പില്‍, ബിനേഷ് മധുരത്തില്‍, ജോയി കലത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow