കുമളിയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ഇടുക്കി ചാരിറ്റബിള്‍ സൊസൈറ്റി അനുമോദിച്ചു

കുമളിയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ഇടുക്കി ചാരിറ്റബിള്‍ സൊസൈറ്റി അനുമോദിച്ചു

Dec 14, 2025 - 12:37
 0
കുമളിയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ഇടുക്കി ചാരിറ്റബിള്‍ സൊസൈറ്റി അനുമോദിച്ചു
This is the title of the web page

ഇടുക്കി: ഇടുക്കി ചാരിറ്റബിള്‍ സൊസൈറ്റിയും കെവിവിഇഎസ് കുമളി ഒന്നാംമൈല്‍ യൂണിറ്റും ഇടുക്കി പാട്ടുകൂട്ടവും ചേര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. കുമളി ഒന്നാംമൈലില്‍ കെവിവിഇഎസ് ജില്ലാ സെക്രട്ടറിയേറ്റംഗം സണ്ണി മാത്യു ഉദ്ഘാടനംചെയ്തു. അമരാവതി ജിഎച്ച്എസ്എസ് ഫിലിം ക്ലബ് സംരംഭമായ 'കാടിറങ്ങുന്നവള്‍' എന്ന ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും അനുമോദിച്ചു. 
ഹ്രസ്വചിത്രത്തിന്റെ സംവിധായകനും അധ്യാപകനുമായ ഷാമുഹമ്മദ്, അമരാവതി സ്‌കൂളിന്റെ മുന്‍ പിടിഎ പ്രസിഡന്റ് ടി ടി തോമസ്, ഊര്‍ജ-പരിസ്ഥിതി സംരക്ഷണ മേഖലയിലെ വിദഗ്ധനായ വി ആര്‍ രാജേന്ദ്രന്‍, തേനീച്ച വളര്‍ത്തല്‍ രംഗത്ത് പ്രഗത്ഭന്‍ ഫിലിപ്പ് മാത്യു, പാട്ടുകൂട്ടം രക്ഷാധികാരി മനോജ് പുത്തേട്ട്, യുവ കമ്യൂണിറ്റി ചാമ്പ്യന്‍ അവാര്‍ഡ് ജേതാവ് ശ്യാമ കൃഷ്ണന്‍, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് പ്രതിനിധികള്‍ എന്നിവരെയും അനുമോദിച്ചു.
ഇടുക്കി ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സനോജ് കെ സരസന്‍ അധ്യക്ഷനായി. ചലച്ചിത്ര നിര്‍മാതാവ് അഡ്വ. ഷൈന്‍ വര്‍ഗീസ്, വിവിധ സംഘടനാ ഭാരവാഹികളായ ബിജുമോന്‍ ജെ, സി വി ഈപ്പന്‍, അഡ്വ. ടി സി എബ്രഹാം, സി സന്തോഷ് കുമാര്‍, സോമന്‍ പുളിക്കത്തടം, സാബു എം വി, ആല്‍ഡ്രിന്‍ അലക്‌സ് എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാരോത്സവ് സമ്മാനക്കൂപ്പണ്‍ വിതരണ ഉദ്ഘാടനവും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow