ഫാസിസ്റ്റ് വിമോചന സദസുമായി കോണ്‍ഗ്രസ്
ഫാസിസ്റ്റ് വിമോചന സദസുമായി കോണ്‍ഗ്രസ്

ഇടുക്കി: കെപിസിസിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കട്ടപ്പനയില്‍ ഫാസിസ്റ്റ് വിമോചന സദസ് നടത്തി. എ.ഐ.സി.സി. അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കേരളം വന്‍ കടക്കെണിയിലാണ്. സര്‍ക്കാരിന് ജനങ്ങളോടുപറയാന്‍ ഒരു വികസനവുമില്ല. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ആഗസ്തി കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി, പി ആര്‍ അയ്യപ്പന്‍, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, ഷാജി വെള്ളംമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






