പുളിയന്‍മല ഇരട്ടപ്പാലത്ത് മരംവീണ് 3 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്തു
പുളിയന്‍മല ഇരട്ടപ്പാലത്ത് മരംവീണ് 3 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്തു

ഇടുക്കി: ശക്തമായ കാറ്റില്‍ കട്ടപ്പന പുളിയന്‍മല ഇരട്ടപ്പാലത്തിന് സമീപം മരം കടപുഴകി വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. തുടര്‍ന്ന് ഒന്നരമണിക്കൂര്‍ സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. കട്ടപ്പന ഫയര്‍ഫോഴ്‌സും വണ്ടന്‍മേട് പൊലീസും നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. രാവിലെ 10 ഓടെയാണ് സംഭവം. സമീപവാസിയുടെ ഏലത്തോട്ടത്തില്‍ നിന്നാണ് മുരിക്ക് റോഡിലേക്ക് കടപുഴകി വീണ് പോസ്റ്റുകള്‍ തകര്‍ന്നത്.
What's Your Reaction?






