എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി
എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശാഖ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന കൊച്ചുതോവാള ശാഖയുടെ കീഴിലുള്ള ശ്രീനാരായണമഹാദേവ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി. ശാഖ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. 17 വര്‍ഷമായി കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രം ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തിവരുന്നു. സാഗര ജങ്ഷന്‍ കുമാരനാശാന്‍ കുടുംബയോഗത്തിലാണ് പരിപാടി നടത്തിയത്. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി നിശാന്ത്, പ്രസിഡന്റ് സന്തോഷ് പാതയില്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, യൂണിയന്‍ കമ്മിറ്റിയംഗം പി ജി സുധാകരന്‍, കുടുംബയോഗം കണ്‍വീനര്‍ ഇ കെ ശശി, വൈസ് ചെയര്‍മാന്‍ വിജീഷ് ടി കെ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






