ടോപ് സ്റ്റേഷന്‍- വട്ടവട റോഡില്‍ ചെളി നിറഞ്ഞു: വാഹനയാത്രികര്‍ ബുദ്ധിമുട്ടുന്നു

ടോപ് സ്റ്റേഷന്‍- വട്ടവട റോഡില്‍ ചെളി നിറഞ്ഞു: വാഹനയാത്രികര്‍ ബുദ്ധിമുട്ടുന്നു

May 15, 2025 - 12:50
 0
ടോപ് സ്റ്റേഷന്‍- വട്ടവട റോഡില്‍ ചെളി നിറഞ്ഞു: വാഹനയാത്രികര്‍ ബുദ്ധിമുട്ടുന്നു
This is the title of the web page

ഇടുക്കി: ടോപ് സ്റ്റേഷന്‍- വട്ടവട റോഡില്‍ കോവിലൂര്‍ ഭാഗത്ത് കൂടിക്കിടക്കുന്ന മണ്ണും ചെളിയും വാഹനയാത്ര ദുഷ്‌കരമാക്കുന്നു. വേനല്‍മഴയിലാണ് ചെളിയും മണ്ണും റോഡിലേക്ക് ഒഴുകിയെത്തിയത്. പിന്നീട് ഇവിടം ചെളിക്കുണ്ടായി മാറി. കാല്‍നടയാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. റോഡിന് ഓടയില്ലാത്തതാണ് പ്രധാനപ്രശ്‌നം. കൂടാതെ മഴ പെയ്യുമ്പോള്‍ കോവിലൂര്‍- കൊട്ടാക്കമ്പൂര്‍ റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. അടിയന്തരമായി ചെളി നീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow