വന്യജീവി ശല്യം: കഞ്ഞിക്കുഴി പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
വന്യജീവി ശല്യം: കഞ്ഞിക്കുഴി പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
ഇടുക്കി: വന്യജീവിയുടെ സാന്നിധ്യമുള്ള കഞ്ഞിക്കുഴി പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വനം വകുപ്പിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. അഞ്ജാത ജീവിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ ഉറപ്പുനല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ദ്രാമോള്‍ ജിന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, സെക്രട്ടറി അതുല്ല്യ വി കുമാര്‍, മൂന്നാര്‍ ഡിഎഫ്ഒ സാജു, വ്യാപരി വ്യവസായി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് സബി ആര്‍ക്കാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?