ഹൈറേഞ്ചില്‍ കുഴല്‍കിണര്‍ നിര്‍മാണം അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി കര്‍ഷകമോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റി
ഹൈറേഞ്ചില്‍ കുഴല്‍കിണര്‍ നിര്‍മാണം അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി കര്‍ഷകമോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റി

ഇടുക്കി: വേനല്‍ കനത്തതോടെ കുഴല്‍കിണര്‍ നിര്‍മാണ ലോബികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി കര്‍ഷകമോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റി.കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന കര്‍ഷകനെ ചൂഷണം ചെയ്യുന്ന നിലപാടാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബോര്‍വെല്‍ കമ്പനികള്‍ ചെയ്യുന്നതെന്നും ആരോപണമുയരുന്നുണ്ട്. നേരത്തെ നിരവധി വണ്ടികള്‍ തമിഴ്നാട്ടില്‍ നിന്ന് ഹൈറേഞ്ചിലേക്ക് എത്തി കുഴല്‍കിണറുകള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ലൈസന്‍സിന്റെ പേര് ഇടുക്കിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള മൂന്ന് കമ്പനികളും ചേര്‍ന്ന് അവരെ ഭീഷണിപ്പെടുത്തി ഒഴിവാക്കിയിരിക്കുകയാണ്. കുഴല്‍കിണര്‍ നിര്‍മിക്കുന്നതില്‍ നൂറ്റിപത്ത് മീറ്റര്‍ അഥവാ 400 അടി കുഴിക്കുവാന്‍ അനുവദിച്ചിട്ടുള്ളു. എന്നാല്‍ ആയിരത്തില്‍ 1800 അടി വരെ താഴ്ചയില്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നുമുണ്ട്. ഇതില്‍ ഉദ്യോഗസ്ഥന്മാരുടെ മൗനാനുവാദം ഉണ്ട്. 2024 ഫെബ്രുവരി 25 വരെ ആറര ഇഞ്ച് ബോര്‍വെല്‍ വാഹനങ്ങള്‍ക്കു നൂറു മുതല്‍ നൂറ്റിപത്തു രൂപാവരെയാണ് ചാര്‍ജ്ജ് ഈടാക്കിയിരിക്കുന്നത്. എന്നാലിപ്പോള്‍ ആവശ്യക്കാരുടെ ഡിമാന്റ് വര്‍ദ്ധിച്ചതോടെ ഒരടിക്കു 180 രൂപ മുതല്‍ മുകളിലേക്ക് തുക ഈടാക്കുകയാണ്. വീട്ടാവശ്യത്തിന് കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് 5 ഇഞ്ചിന് 110 ് രൂപയുണ്ടായിരുന്നത് 170 മേലേയായി വര്‍ദ്ധിച്ചു. കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ബോര്‍വെല്‍സ് എന്ന കമ്പനി ട്രാക്ടറില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍കിണര്‍ യന്ത്രം എത്തിച്ച് പ്രവര്‍ത്തിക്കുന്ന ഒരടിക്കു 250 മുതല്‍ 500 രൂപാ വരെ വാങ്ങുന്നതായി പരാതിയുണ്ട്. നിലവില്‍ 3 കമ്പനികള്‍ മാത്രമാണ് കുഴല്‍കിണര്‍ നിര്‍മാണരംഗത്തു പ്രവര്‍ത്തിക്കുന്നതും ഇവരുടെ സമ്മര്‍ദ്ധവും ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലവും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുഴല്‍കിണര്‍ കമ്പനികള്‍ വരാതായി. ജലധാര ബോര്‍വെല്‍സ്, പുത്തന്‍പുരയില്‍ ബോര്‍വെല്‍സ്, പാമ്പനാര്‍ ബോര്‍വെല്‍സ,് ശ്രീകൃഷ്ണ കുമളി എന്നീ കമ്പനികള്‍ മാത്രമാണ് ഈ രംഗത്ത് ഉള്ളത്.
ഡീസലിന് വില കുറഞ്ഞിട്ടും അമിതമായ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച കുഴല്‍കിണര്‍ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് കര്‍ഷകമോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ടിയന്തിരമായി കുറച്ചില്ലെങ്കില്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുഴല്‍കിണര്‍ വാഹനങ്ങള്‍ തടയുക അടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇടുക്കി ജില്ലാ കലക്ടര്‍ക്കും ഭൂഗര്‍ഭ ജല വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് നാരായണന്‍ ജില്ലാ സെക്രട്ടറി എംഎന്‍ മോഹനന്‍ കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോസ് വേഴപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






